ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളം (റെഗുലർ) വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 18ന് രാവിലെ 10ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
ആലുവ യു.സി കോളേജിൽ ബയോസയൻസ് വകുപ്പിൽ ആറുമാസ കാലാവധിയിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോഇൻഫർമാറ്റിക്‌സ്/ കമ്പ്യൂട്ടേഷനൽ ബയോളജി/ എം.സി.എ/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ 60 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം. വിവരങ്ങൾക്ക്: 9895312779. www.uccollege.edu.in