കൊച്ചി: എ.ഐ.വൈ.എഫ് നേതാക്കളായ ജനപ്രതിനിധികൾക്ക് സ്വീകരണവും ജില്ലാ നേതൃയോഗവും സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ റെനീഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എൻ. അരുൺ സംഘടനാ രേഖ അവതരിപ്പിച്ചു. സി..പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി നിക്ക്സൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി. സൻജിത്ത്, കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ എ.ഐ.വൈ.എഫ്‌ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.കെ. രാജേഷ്, കെ.എസ്. ജയദീപ്, വി.എസ്. സുനിൽകുമാർ, ടി.എം. ഷെനിൻ, പി.എ. നവാസ്, ഡിവിൻ ദിനകരൻ, ആൽവിൻ സേവ്യർ, ജി. ഗോകൽദേവ്, സിജി ബാബു, ഇ.എസ്. അഭിജിത്ത്, റോക്കി എം. ജിബിൻ എന്നിവർ പ്രസംഗിച്ചു.