അങ്കമാലി: അങ്കമാലി നഗരസഭയിൽ സ്ഥിരംസമിതി അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. റീത്ത പോൾ (ധനകാര്യം), ബാസ്റ്റിൻ പാറയ്ക്കൽ (വികസനം), ലിസി പോളി (ക്ഷേമകാര്യം), സാജു നെടുങ്ങാടൻ (ആരോഗ്യം), ലില്ലി ജോയ് (പൊതുമരാമത്ത്), മാത്യു തോമസ് (വിദ്യാഭ്യാസം) എന്നിവരെയാണ് അദ്ധ്യക്ഷരായി
തിരഞ്ഞെടുത്തത്. ധനകാര്യ സ്ഥിരംസമിതിയിൽ രജനി ശിവദാസ്, പി.എൻ.ജോഷി, സന്ദീപ് ശങ്കർ,എ.വി. രഘു എന്നിവരും,വികസന സ്ഥിരം സമിതിയിൽ ഷൈനി മാർട്ടിൻ,കെ.പി.പോൾ ജോവർ,അജിത ഷിജോ,ടി.വൈ.ഏലിയാസ് എന്നിവരുംക്ഷേമകാര്യ സ്ഥിരം സമിതിയിൽ മനു നാരായണൻ, ജാൻസി അരീക്കൽ,ഗ്രേസി ദേവസി,മോളി മാത്യു എന്നിവരും ആരോഗ്യ സ്ഥിരംസമിതിയിൽ ജെസ്മി ജിജോ, സിനി
മനോജ്, മാർട്ടിൻ ബി.മുണ്ടാടൻ, വിത്സൻ മുണ്ടാടൻ എന്നിവരും അംഗങ്ങളാണ്. പൊതുമരാമത്ത് സ്ഥിരം സമിതിയിൽ ഷിയോ പോൾ, ലക്‌സി ജോയ്,ലേഖ മധു,ബെന്നി മൂഞ്ഞേലി എന്നിവരും വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ റോസിലി തോമസ്, ജിതഷിജോയ്, സരിത അനിൽകുമാർ എന്നിവരുമാണ് മറ്റ് അംഗങ്ങൾ.