e103

ഏലൂർ: പ്രളയത്തിൽ വീട് നഷ്ടപെട്ട് പോയവർക്ക് കെയർ ഹോം പദ്ധതി പ്രകാരം ഏലൂർ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകുന്ന ആറാമത്തെ വീടിന്റെ താക്കോൽദാന നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഗുണഭോക്താവ് സുലേഖയ്ക്ക് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു , പറവൂർ സഹകരണ സംഘം അസി. രജിസ്ട്രാർ വി.ബി.ദേവരാജ്, വൈസ് പ്രസിഡന്റ് കെ.വി.ആന്റണി, കൗൺസിലർ ചന്ദ്രികാ രാജൻ, ബാങ്ക് സെക്രട്ടറി എം.കെ.പ്രേമലത, ഭരണ സമിതി അംഗങ്ങളായ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, എ.ജെ.ജോൺസൺ, കെ.കെ.അബ്ദുൾ ഖാദർ എന്നിവർ ആശംസകൾ നേർന്നു.