കൊച്ചി: കള്ള് മേഖലയ്ക്ക് കൈത്താങ്ങാകുന്ന തീരുമാനങ്ങൾ പുതിയ
ബഡ്ജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെത്ത് തൊഴിലാളികളും ഷാപ്പ് കരാറുകാരും. ഈ മേഖലയുടെ സമഗ്രമായ വികസനത്തിനും ഏകോപനത്തിനും ടോഡി ബോർഡ് രൂപീകരിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ടോഡി ബോർഡിന് വേണ്ടി തുക വകയിരുത്തുമോ എന്നാണ് മേഖല കാത്തിരിക്കുന്നത്.
ബാർ ലൈസൻസ് പേരുമാറ്റം പോലെ ഫീസ് വാങ്ങി കള്ള്ഷാപ്പും കൈമാറാൻ സാധിക്കണമെന്ന ലൈസൻസികളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.
ചെത്ത്, കള്ള്ഷാപ്പ് തൊഴിലാളികൾക്കായി പുതിയ സഹായ പദ്ധതികൾ ഉണ്ടാകുമോയെന്നാണ് ജീവനക്കാർ കാത്തിരിക്കുന്നത്.