riyas
രമ രാമകൃഷ്ണന്‍.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ, വികസനം, ക്ഷേമം സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷസ്ഥാനം യു.ഡി.എഫിന് ലഭിച്ചപ്പോൾ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എൽ.ഡി.എഫിനും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഴ്‌സി ജോർജ്(യു.ഡി.എഫ്) ആണ്. അംഗങ്ങളായി ഒ.കെ.മുഹമ്മദ്, സിബിൾ സാബു(എൽ.ഡി.എഫ്) വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി യു.ഡി.എഫിലെ രമ രാമകൃഷ്ണനെ തിരഞ്ഞെടുത്തു. അംഗങ്ങളായി കെ.ജി.രാധാകൃഷ്ണൻ(യു.ഡി.എഫ്)ബിനി ഷൈമോൻ(എൽ.ഡി.എഫ്) ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി യു.ഡി.എഫിലെ സാറാമ്മ ജോണിനെ തിരഞ്ഞെടുത്തു. അംഗങ്ങളായി ജോസി ജോളി(യു.ഡി.എഫ്) ഷിവാഗോ തോമസ്(എൽ.ഡി.എഫ്) ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി എൽ.ഡി.എഫിലെ റിയാസ് ഖാനെ തിരഞ്ഞെടുത്തു. റീന സജി(യു.ഡി.എഫ്)ബെസ്റ്റിൻ ചേറ്റൂർ(എൽ.ഡി.എഫ്‌ സ്വ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി മേക്കടമ്പ് ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് അംഗം രമ രാമകൃഷ്ണനാണ് തിരഞ്ഞെടുത്തത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി വാളകം ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് അംഗം സാറാമ്മ ജോണാണ് തെരഞ്ഞെടുത്തത്. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പായിപ്ര ഡിവിഷനിൽ നിന്നും വിജയിച്ച സിപിഎം അംഗം റിയാസ് ഖാനെയാണ് തെരഞ്ഞെടുത്തത്. മൂവാറ്റുപുഴ ആർഡിഒ കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും അംഗങ്ങളാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കല്ലൂർക്കാട് ഡിവിഷനിൽ നിന്നും വിജയിച്ച കേരള കോൺഗ്രസ്(ജോസഫ്) അംഗം പ്രൊഫ. ജോസ് അഗസ്റ്റിനും വൈസ്പ്രസിഡന്റായി അഞ്ചൽപെട്ടി ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് അംഗം മെഴ്‌സി ജോർജുമാണ്.