കളമശേരി : കേരള സംസ്ഥാന നിർമിതി കേന്ദ്രവും യു.എൻ.ഡി.പിയും സംയുക്തമായി കെട്ടിട നിർമ്മാണ മേഖലയിൽ പത്തു ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി എറണാകുളം റീജിയണൽ സെന്ററിൽ നടത്തന്നു. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള മേസൺമാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ കെട്ടിട നിർമ്മാണ നൈപുണ്യ വികസന പരിശീലനം എന്ന് രേഖപ്പെടുത്തി റീജിയണൽ എൻജിനീയർ ,കേരള സംസ്ഥാന നിർമിതി കേന്ദ്രം. ചേനക്കാല റോഡ് ,എച്ച് എം ടി കോളനി. പി. ഒ .കളമശേരി ,പിൻ 683503 എന്ന വിലാസത്തിൽ ജനുവരി 25 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് താമസ സൗകര്യവും സ്റ്റൈപ്പന്റും നൽകും.