തൃക്കാക്കര :കങ്ങരപ്പടി എസ്.എൻ.ഡി.പി യോഗം 213 നമ്പർ ശാഖയുടെ ശ്രീ സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിന്റെ കിഴക്കെ ക്ഷേത്രമതിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ഭണ്ഡാരം സമർപ്പിച്ചു. ശാഖാ അംഗമായ പി.കെ സഹദേവൻ വിനായകാണ് കാണിക്ക സമർപ്പിച്ചത്.ജ്യോതിഷ് ശാന്തി ,ശാഖ പ്രസിഡന്റ് മാധവൻ മുളൻതുരുത്തിൽ, സെക്രട്ടറി മനോഹരൻ പ്രിയ, വൈസ് പ്രസിഡന്റ് എം.വി. ബിജു, കളമശേരി,മുനിസിപ്പൽ കൗൺസിലർ, ലിസി കാർത്തികേയൻ എന്നിവർ പങ്കെടുത്തു.