കൊച്ചി: സമാനതകളില്ലാത്ത അതുല്യപ്രതിഭയായിരുന്നു മത്തായി മാഞ്ഞൂരാനെന്നു പ്രൊഫ. എം.കെ. സാനു പറഞ്ഞു. മത്തായി മാഞ്ഞൂരാന്റെ 51-ാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് കേരളാ പീപ്പിൾസ് മൂവ്‌മെന്റും ലോഹ്യ വിചാര വേദിയും സംയുക്തമായി സംഘടിപ്പിച്ച വെബ്‌നാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളാ പീപ്പിൾസ് മൂവ്‌മെന്റ് ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോസ് സെബാസ്റ്റ്യൻ മത്തായി മാഞ്ഞൂരാന്റെ കാഴ്ചപ്പാടിലുള്ള കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും, സണ്ണി എം. കപ്പിക്കാട് മത്തായി മാഞ്ഞൂരാന് കേരളത്തിന്റെ മൊത്തം സ്വാശ്രയത്വം ഊന്നിയുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ചും പ്രഭാഷണം നടത്തി. പ്രൊഫ. ലീലാ മാഞ്ഞൂരാൻ, ജോസ് മാഞ്ഞൂരാൻ എന്നിവരും അഡ്വ. ജോൺസൺ പി.ജോൺ, അഡ്വ.ജോൺ ജോസഫ് , എ.കെ.പുതുശേരി, ജോണി ജോസഫ്, പി.കെ.സിറിൾ, കെ. കെ. ബോസ്, അഡ്വ. അലക്‌സ് താന്നിപ്പിള്ളി എന്നിവർ പങ്കെടുത്തു.