class
കുന്നത്തുനാട് പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കും അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കൾക്കും കൗൺസിലിംഗ് ക്ലാസെടുക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്റണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്കും അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കൾക്കും കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പോസി​റ്റീവ് പാരന്റിങ്, വനിതാ സംരംഭം തുടങ്ങിയ വിഷയങ്ങളിൽ ദീപ അശോക് ക്ലാസെടുത്തു.കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ഗോപിനാഥും, വാർഡിനെ ഹരിത വാർഡ് ആക്കുന്നതിനു വേണ്ടിയുള്ള മാർഗ നിർദേശങ്ങൾ നൽകിക്കൊണ്ട് കൃഷി ഓഫീസർ ഉണ്ണികൃഷ്ണനും സംസാരിച്ചു. കിഷിത ജോർജ്, ഇസ്രത് ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.