krishnaswami

തൃപ്പൂണിത്തുറ: അന്നമില്ലാത്തവർക്ക് വയറ് നിറക്കാൻ കൃഷ്ണയ്യരുടെ അക്ഷയപാത്രം ഇന്നും അത്താണിയാണ്. കൊവിഡ് കാലത്ത് 200 പേർക്ക് പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ സ്വാമി​യുടെ അക്ഷയ കേറ്ററിംഗ് വി​തരണം ചെയ്തു. അടുത്തിടവരെ പൊലീസുകാർക്കും ആഹാരം നൽകി. ഒടുവിൽ സി.ഐയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്റ്റേഷനിൽ ഭക്ഷണം നൽകൽ നിർത്തിയത്.

വൃദ്ധമന്ദിരങ്ങൾ, കോളനികൾ, അനാഥാലയങ്ങൾ എന്നി​വി​ടങ്ങളി​ൽ ഇപ്പോഴും അക്ഷയയുടെ കരുതലുണ്ട്. ലോക്ക്ഡൗൺ കാലത്ത് സർക്കാരിന്റെ സമൂഹ അടുക്കളയായും അക്ഷയ കാറ്ററിംഗ് കേന്ദ്രം പ്രവർത്തിച്ചു.

ഭാര്യ ജയശ്രീ കൃഷ്ണൻ, മകൻ ഡോ. പ്രകാശ് കൃഷ്ണൻ, മരുമകൾ ഡോ.ഷൈമാ പ്രകാശ്, ചെറുമകൻ ആരവ് ഓം പ്രകാശ് എന്നിവരാണ് സ്വാമിയുടെ സേവന പ്രവർത്തനങ്ങളുടെ താങ്ങും തണലും.