school
സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി സ്മാരകമായി നിർമ്മിക്കുന്ന സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ട്രെയിനിങ്ങ് സെന്ററിന്റെ ശിലാസ്ഥാപനം ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്​റ്റ് ഭദ്റാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് നിർവഹിക്കുന്നു

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി സ്മാരകമായി നിർമ്മിക്കുന്ന സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ട്രെയിനിങ്ങ് സെന്ററിന്റെ ശിലാസ്ഥാപനം ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്​റ്റ് ഭദ്റാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് നിർവഹിച്ചു. കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സാണ് 13,000 ൽ പരം ചതുരശ്രയടി വിസ്തീർണമുള്ള ട്രെയിനിംഗ് സെന്റർ കെട്ടിടം നിർമിച്ചു നൽകുന്നത്. രാജ്യാന്തര നിലവാരത്തിലാണ് ഇൻഡോർ സ്​റ്റേഡിയവും 4 വുഡൺ ബാഡ്മിന്റൺ കോർട്ടുകളും ഇവിടെ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ.സി.എം.കുര്യാക്കോസ്, കോലഞ്ചേരി പള്ളി വികാരി ഫാ.ജേക്കബ് കുര്യൻ, സഹവികാരിമാരായ ഫാ. ടി.വി. ആൻഡ്രൂസ്, ഫാ.ഗീവർഗീസ് അലക്‌സ്, പള്ളി ട്രസ്​റ്റിമാരായ സാജു പടിഞ്ഞാക്കര, ജോർജ് സി. കുരുവിള, അഡ്വ. മാത്യു പി. പോൾ, സുജിത് പോൾ, എം.വി.ജോർജ്, എൻ.പി. ബെന്നി, പഞ്ചായത്തംഗം സംഗീത ഷൈൻ, പോൾ വെട്ടിക്കാടൻ, പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ, കെ.ഐ.ജോസഫ്, ഡോ.രാജി കെ പോൾ തുടങ്ങിയവർ സംബന്ധിച്ചു.