കളമശേരി: കുസാറ്റ് എം. എ. (അപ്ലൈഡ് ഇക്കണോമിക്‌സ്) കോഴ്‌സിൽ പട്ടികജാതി, പട്ടികവർഗ സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 10ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകരില്ലെങ്കിൽ മറ്റുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളും നേറ്റിവിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഫീസും സഹിതം തൃക്കാക്കര കാമ്പസിലുള്ള അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2576030.