മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ കാഷ്വാലിറ്റി കെട്ടടത്തിൽ അറ്റകുറ്റപണികൾ 18ന് ആരംഭിക്കുന്നതിനാൽ കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ പഴയ ഒ.പി കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് കൂടാതം ഓഫ്ത്താൽമോളജി ഒ.പി, സ്ക്കിൻഒ.പി എന്നീ വിഭാഗം മെയിൻ ഒ. പിയിൽ പ്രവർത്തിക്കും . ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനും, പുരോഗതിക്കും വേണ്ടിയാണ് താൽക്കാലികമായ ഇൗ മാറ്റം . ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശവിജയൻ അഭ്യർത്ഥിച്ചു