തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ മുഴുവൻ സ്ഥിരം സമിതി അദ്ധ്യക്ഷ പദവികളിലേക്കും യു.ഡി.എഫ് വിജയിച്ചു. നൗഷാദ് പല്ലച്ചി (വിദ്യാഭ്യാസം), റാഷിദ് ഉള്ളംപിള്ളി (ആരോഗ്യം), സോമി റെജി (പൊതുമരാമത്ത്), സ്മിത സണ്ണി (വികസനം), സുനീറ ഫിറോസ് (ക്ഷേമം) എന്നിവരെയാണ് തിരഞ്ഞെടുത്തത്. നഗരസഭ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടിയാണ് ധനകാര്യ സമിതി അദ്ധ്യക്ഷൻ. വിവിധ സമിതികളിലെ അംഗങ്ങൾ: ധനകാര്യം: അബ്ദു ഷാന, പി.സി.മനൂപ്, ലിയ തങ്കച്ചൻ, സുനി കൈലാസൻ, ഓമന സാബു, അനിത ജയചന്ദ്രൻ. വിദ്യാഭ്യാസം: രാധാമണി പിള്ള, ടി.ജി.ദിനൂപ്, രജനി ജീജൻ, അൻസിയ ഹക്കിം, അസ്മ ഷെരീഫ്, സുമ മോഹൻ. ആരോഗ്യം: ലാലി ജോഫിൻ, ഉണ്ണി കാക്കനാട്, പി.എം.യൂനുസ്, വർഗീസ് പ്ലാശേരി, എം.ജെ.ഡിക്സൻ, കെ.എക്സ്.സൈമൺ. പൊതുമരാമത്ത്: ഷാജി വാഴക്കാല, എം.ഒ.വർഗീസ്, ജിജോ ചിങ്ങംതറ, ഇ.പി.കാദർകുഞ്ഞ്, ആര്യ ബിബിൻ, റസിയ നിഷാദ്. വികസനം: വി.ഡി.സുരേഷ്, ജോസ് കളത്തിൽ, എം.കെ.ചന്ദ്രബാബു, സജീനഅക്ബർ, കെ.എൻ.ജയകുമാരി, സൽമ ഷിഹാബ്. ക്ഷേമം: സി.സി.വിജു, ഷിമി മുരളി, കെ.യു.ഹസീന, ഉഷ പ്രവീൺ, അജൂന ഹാഷിം, സുബൈദ റസാഖ്.