court

കൊച്ചി : നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ വിചാരണ കോടതി ജനുവരി 19 ന് പരിഗണിക്കാൻ മാറ്റി. ഒന്നാം പ്രതി പൾസർ സുനി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളത്തെ അഡി. സ്പെഷ്യൽ സെഷൻസ് കോടതി മാറ്റിയത്.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയും കോടതി ജനുവരി 19 നു പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടൻ ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹർജി നൽകിയത്. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിച്ചിട്ടുണ്ട്.