chairman
ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ പ്രസിഡന്റ് രാജി സന്തോഷിനും വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിക്കുമൊപ്പം

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. ധനകാര്യം: ബാബു പുത്തനങ്ങാടി (ചെയർമാൻ), സുബൈദ യൂസഫ്, കെ. ദിലീഷ്, ലീന ജയൻ, രമണൻ ചേലാക്കുന്ന് (അംഗങ്ങൾ). ക്ഷേമകാര്യം: കെ.എസ്. മുഹമ്മദ് ഷെഫീക്ക് (ചെയർമാൻ), പി.എസ് യൂസഫ്, അലീഷ ലിനീഷ്, റംല അലിയാർ (അംഗങ്ങൾ). വികസനകാര്യം: റൂബി ജിജി (ചെയർപേഴ്‌സൺ), കെ.കെ ശിവാനന്ദൻ, സി.പി നൗഷാദ്, ലൈല അബ്ദുൾ ഖാദർ (അംഗങ്ങൾ). ആരോഗ്യം വിദ്യാഭ്യാസം: ഷീല ജോസ് (ചെയർപേഴ്‌സൺ), രാജേഷ് പുത്തനങ്ങാടി, സബിത സുബൈർ, പി.വി വിനീഷ് (അംഗങ്ങൾ).

.