നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി ആരംഭിച്ച പാലിയേറ്റീവ് പദ്ധതിയിൽ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. രണ്ട് വർഷം മുമ്പ് പദ്ധതി ആരംഭിച്ചപ്പോൾ മേഖലയിലെ രണ്ടായിരം വ്യാപാരികൾക്കും കുടുംബങ്ങൾക്കും മാത്രമായിരുന്നു സേവനം നൽകിയിരുന്നത്. ഇതോടെ 15000 പേർക്ക് ഗുണം ലഭിക്കും. പദ്ധതിയിലൂടെ വീൽചെയർ, എയർ ബെഡ്, വാട്ടർബെഡ്, വാക്കർ, സ്റ്റിക്കർ എന്നിവയാണ് അംഗങ്ങൾക്ക് സൗജന്യമായി നൽകിയിരുന്നത്. ഇനി മുതൽ ഹോസ്പിറ്റൽ കോട്ട് (ഫോൾഡിങ് കട്ടിൽ ) കൂടി നൽകും. പാലിയേറ്റീവ് ദിനാചാരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, പി.കെ. എസ്‌തോസ്, ടി.വി. സൈമൺ, ടി.എസ്. മുരളി, ബൈജു ഇട്ടൂപ്, കെ.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.