boys-hss-paravur-
പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം

പറവൂർ: പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ നിന്നും 145 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിക്കും. 742 ചതുരശ്ര മീറ്റർ ആർ.സി.സി പ്രെയിംസ് സ്ട്രക്ചറോടുകൂടിയ കെട്ടിടത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിനു അഞ്ചും ഹൈസ്കൂൾ വിഭാഗത്തിന് നാലും ഒരു സ്റ്റാഫ് മുറിയും സ്റ്റെയർ മുറിയുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ് നിർമ്മിച്ചത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടെ പറവൂരിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള വിദ്യാലയമായി മാറിയെന്ന് എം.എൽ.എ പറഞ്ഞു.