vaccine

തൃക്കാക്കര : ആദ്യഘട്ട കൊവിഡ് വാക്സിനേഷൻ നടക്കുന്ന 12 കേന്ദ്രങ്ങളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

രാവിലെ 10 മണിക്ക് തുടങ്ങും. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.

ആദ്യഘട്ടത്തിലെ 12 കേന്ദ്രങ്ങളിലും മോക്ക്ഡ്രിൽ പൂർത്തിയായി. വാക്സിൻ എത്തിച്ചു കഴിഞ്ഞു.
അർബൻ പി എച്ച് സിയായ കടവന്ത്രയിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെയാണ് വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുക. വാക്സിൻ എടുക്കുന്നത് അമൃതയിലെ ഡോക്ടർമാരാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. 63000 പേർ. 73000 ഡോസാണ് ജില്ലയ്ക്ക് ലഭിച്ചത്.