കൊച്ചി: സംസ്ഥാന ബഡ്‌ജറ്റിൽ കേരളത്തിലെ സർവകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തിലും പരിഗണനയിലും ആഹ്ലാദം പ്രകടിപ്പിച്ച് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സർവകലാശാല ജീവനക്കാർ പ്രകടനം നടത്തി. കൊച്ചി സർവകലാശാലയിൽ നടന്ന പ്രകടനത്തിന് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, അസോസിയേഷൻ സെക്രട്ടറി എ.എസ്. സിനേഷ്, ശിവദാസ് പി.എം, കെ. പത്മകുമാർ എന്നിവർ നേതൃത്വം നൽകി.