പറവൂർ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ്സിന്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കിടപ്പുരോഗികളുടെ ഭവന സന്ദർശനവും സാന്ത്വന പരിചരണ ഉപകരണങ്ങളുടെ വിതരണവും നടന്നു. ഭവന സന്ദർശനത്തിന് ഹെൽപ്പ് ഫോർ ഹെൽപ്പ് പ്രസിഡന്റ് ഡോ. മനു പി. വിശ്വം, വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ സെക്രട്ടറി ജോസഫ് പടയാട്ടി എന്നിവർ നേതൃത്വം നൽകി. കെടാമംഗലത്ത് നടന്നഭവന സന്ദർശനത്തിൽ നഗരസഭ കൗൺസിലർ ജയ ദേവാനന്ദൻ, ഗാന്ധി സ്മാരക ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ്സ് പ്രവർത്തകരായ എം.കെ. ശശി, കെ.ജി. അനിൽകുമാർ, സ്വരാജ് കണ്ണൻ, ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.