പറവൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ പറവൂരിൽ നടന്ന ധർണ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ടൗൺ ഈസ്റ്റ് സെക്രട്ടറി കെ. സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പാടിവട്ടം, ഇ.പി. ശശിധരൻ, കെ.എം. രാജീവ് തുടങ്ങിയവർ സംസാരിച്ചു.