കൊച്ചി: ബഡ്‌ജറ്റ് പ്രഖ്യാപനങ്ങളെ കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഹരികുമാർ പറഞ്ഞു.
ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളുടെ പുനർജീവിപ്പിക്കൽ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ, സി.എൻ.ജി, എൽ.എൻ.ജിയുടെ വാറ്റ് 14.5 ൽ നിന്ന് 5 ശതമാനമായി കുറയ്ക്കുക, തോട്ടം മേഖലയ്ക്ക് പിന്തുണ എന്നിവ സ്വാഗതാർഹമാണ്.
റബർ, നെല്ല്, തേങ്ങ എന്നിവയുടെ അടിസ്ഥാന വില ഉയർത്തുന്നത് തോട്ടം മേഖലയെ സഹായിക്കും. പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ല.സമഗ്ര ആംനസ്റ്റി പദ്ധതി ധാരാളം പേർക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.