അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലുക്ക് പ്രവർത്തക സംഗമവും, സുഗതകുമാരി, യു.എ. ഖാദർ അനുസ്മരണവും ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2.30 ന് അങ്കമാലി ഏ.പി.കുര്യൻ സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന സംഗമം ജോൺ ഫെർണാണ്ടസ് എം. എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം. ആർ.സുരേന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പുഷ്പദാസ്, പി.എൻ പണിക്കർ പുരസ്ക്കാര ജേതാവ് ടി.പി. വേലായുധൻമാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം പി .തമ്പാൻ താലൂക്ക് ഭാരവാഹികളായ കെ.രവിക്കുട്ടൻ, വി.കെ. ഷാജി എന്നിവർ പങ്കെടുക്കും.