കൊച്ചി: പോണേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 22 മുതൽ 28 വരെ നടക്കും.
• 22 ന് രാവിലെ 5.15 ന് മഹാഗണപതി ഹോമം, എട്ടിന് ഗുഡാന്നപൂജ തുടർന്ന് ശ്രീഭൂതബലി, പ്രാസാദ ശുദ്ധി, ബിംബ ശുദ്ധി, 10 ന് ഉച്ചപൂജ, വൈകിട്ട് അഞ്ചിന് പഞ്ചപുണ്യാകം തുടർന്ന് മുളയിടൽ, ഏഴിന് കൊടിയേറ്റം, 8.5 ന് ഭജൻസ്
• 23 ന് രാവിലെ ഒമ്പതിന് കലശാഭിഷേകം, വൈകിട്ട് ആറിന് ശ്രീബലി എഴുന്നള്ളിപ്പ്- നടയ്ക്കൽ പറ,
• 24 രാവിലെ ഒമ്പതിന് നാരായണീയ പാരായണം ഏഴിന് കളമേഴുത്തും പാട്ടും എന്നിവ നടക്കും.
• 25,26 ക്ഷേത്രചടങ്ങുകൾ, 27 ന് രാവിലെ 6.30 ന് ഗുരുപൂജ, 8.30 ന് ശിവഭഗവാന് പഞ്ചവിംശതി, കലശാഭിഷേകം, ഗുഡാന്നപൂജ, ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് ആറിന് കാഴ്ച്ചശ്രീബലി, വൈകിട്ട് 7.30 ന് ചാക്യാർകൂത്ത്, രാത്രി 10.30 ന് പള്ളിവേട്ട, 11 ന് പള്ളിനിദ്ര എന്നിവ നടക്കും.