പറവൂർ: ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ സബ്ബ് ജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ബോസ് ഉദ്ഘാടനം ചെയ്തു. എബ്രഹാം ജെർവിൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മറ്റി അംഗം കെ.ജെ. ഷൈൻ, ബ്രൂസ്‌ലി കുരുവിള തോമസ്, കെ.എസ്. മുരുകൻ, പി.എം. ഷൈനി എന്നിവർ സംസാരിച്ചു.