cong

കൊച്ചി: സംസ്ഥാന ബഡ്‌ജറ്റിൽ കൊച്ചിക്ക് പരിപൂർണ അവഗണനയെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ മുക്കാൽപങ്കും നൽകുന്ന നഗരത്തോടാണ് അവഗണന.

തേവര പണ്ഡിറ്റ്കറുപ്പൻ റോഡിന് സമാന്തരമായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച എലവേറ്റഡ് റോഡിന് തുക വകയിരുത്തിയിട്ടില്ല. 2016 ലെ പദ്ധതികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.