അങ്കമാലി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂക്കന്നൂർ കോക്കുന്ന് ലക്ഷം വീട് കോളനി ചിറ്റൂപറമ്പൻ വീട്ടിൽ
അന്തോണിയുടെ ഭാര്യ ത്രേസ്യാക്കുട്ടി (അമ്മിണി-77) മരിച്ചു. ഒരാഴ്ച മുമ്പായിരുന്നു അപകടം.ഇടിച്ച ബൈക്ക് നിർത്താതെ പോയി. ബൈക്കുകാരനെ പിന്നീട്പൊലീസ് പിടികൂടി. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ:ജോർജ്, വർഗീസ്, ഡേവിസ്. മരുമകൾ:ആനി.