പറവൂർ : എൽ.ഡി.എഫ് ഭരിക്കുന്ന പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, വികസനകാര്യ അദ്ധ്യക്ഷനായി അനൂപ്, ക്ഷേമകാര്യ അധ്യക്ഷനായി കെ.ബി. സുരേഷ് ബാബു, വിദ്യാഭ്യാസ ആരോഗ്യ അദ്ധ്യക്ഷയായി ബബിത ദിലീപ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫ് ഭരിക്കുന്ന ഏഴിക്കര പഞ്ചായത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, വികസനകാര്യ അദ്ധ്യക്ഷനായി എം.എസ്. രതീഷ്, ക്ഷേമകാര്യ അദ്ധ്യക്ഷയായി രമാദേവി ഉണ്ണിക്കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ അദ്ധ്യക്ഷനായി പി.കെ. ശിവാനന്ദൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു