കൊച്ചി: പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിച്ചതിനെ സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രനും ജനറൽ സെക്രട്ടറി എ. മാധവനും സ്വാഗതം ചെയ്തു. 1000 രൂപ വർദ്ധിപ്പിക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെ ഫോറം അഭിനന്ദിച്ചു.