കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ 5-ാമത് വാർഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച പ്രതിനിധികളെ ആദരിക്കുന്ന ചടങ്ങ് മുൻ മന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് മാരായ സൈജന്റ് ചാക്കോ, കാന്തി വെള്ളക്കയ്യൻ, ജെസ്സി സാജു, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, മുനിസിപ്പൽ കൗൺസിലർഷിബു കുര്യാക്കോസ്, എന്റെ നാട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എം.കുര്യാക്കോസ്, സി.കെ. സത്യൻ, ഡാമി പോൾ, കെ. പി. കുര്യാക്കോസ്, ജോർജ്ജ് അമ്പാട്ട്, പി.എ.സോമൻ, സി.ജെ.എൽദോസ് ,പി .എ .ബാദുഷ, കെന്നഡി പീറ്റർ, ബേബി എം.യു,പി പ്രകാശ്, ജോഷി പൊട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.