മൂവാറ്റുപുഴ: ജില്ലയിലെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ജില്ലാപഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വനിതാ ശിശുവികസന വകുപ്പും, മിൽമയും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്കുള്ള പോഷകാഹാര പാനീയം ' മിൽമ മിൽക്ക് ഡിലൈറ്റ്' ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമിക്കുന്നതിനും നടപടികൾ ആവിഷ്‌കരിക്കും.മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
മിൽമ മേഖല ചെയർമാൻ ജോൺ തെരുവത്ത് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രമ രാമകൃഷ്ണൻ, സാറാമ്മ ജോൺ, റിയാസ് ഖാൻ, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന സജി, ഒ. കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ജോസി ജോളി, കെ.ജി. രാധാകൃഷ്ണൻ, സിബിൽ സാബു, ബെസ്റ്റിൻ ചേറ്റൂർ, അഡ്വ. ബിനി ഷൈമോൻ, വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ, ശിശുവികസന പദ്ധതി ഓഫീസർമാരായ ഡോ. ജയന്തി പി. നായർ, സൗമ്യ എം. ജോസഫ് ,വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് എന്നിവർ പ്രസംഗിച്ചു.