കോലഞ്ചേരി: കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കേരള കർഷക സംഘം പൂതൃക്ക വില്ലേജ് കമ്മി​റ്റി സായാഹ്ന ധർണ നടത്തി. ചൂണ്ടിയിൽ നടന്ന ധർണ കർഷകസംഘം കോലഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് പി.പി. ബേബി ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് എം.കെ. പോൾ അദ്ധ്യക്ഷനായി. എം.എൻ. മോഹനൻ, എൻ.വി. കൃഷ്ണൻകുട്ടി, എം.എൻ. അജിത്, കെ.കെ.ജയൻ, എ.സുഭാഷ് എന്നിവർ സംസാരിച്ചു.