കോലഞ്ചേരി: കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സുഗതകുമാരി അനുസ്മരണവും കാവ്യ സദസും നടത്തി. സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം നടത്തിയ അനുസ്മരണ സമ്മേളനം പ്രിൻസിപ്പൽ ഐ.ബിന്ദു ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയോടുള്ള ആദര സൂചകമായി സ്‌കൂളിന്റെ മു​റ്റത്ത് മാവിൻ തൈ നട്ടു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾ സ്വരൂപിച്ച സ്‌നേഹ കുടുക്കയിൽ നിന്നും ഒരു സാധു കുടുംബത്തിന് സാമ്പത്തിക സഹായം നല്കി. എൻ.എസ്.എസ് വോളണ്ടിയർമാരായ ടോണി ബാബു, ജെറാൾഡ് ജോയി, ഐശ്വര്യ വള്ളിയത്ത്, പ്രോഗ്രാം ഓഫീസർ ടി.ബിജോ ജോസഫ്, അദ്ധ്യാപകരായ ദിവ്യ സ്‌കറിയ , ഷിജി ജോർജ്ജ് എന്നിവർ സംസാരിച്ചു.