കോലഞ്ചേരി: വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ കപ്പകൃഷി വിളവെടുപ്പ് നടത്തി. എട്ടു മാസം മുമ്പാണ് സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് കിടന്ന സ്ഥലം മാലിന്യങ്ങൾ നീക്കം ചെയ്ത് കിളച്ചിളക്കി ജൈവ വളവും ചപ്പുചവറുകൾ കത്തിച്ച ചാരവും ചേർത്ത് പി.ടി.എയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നനച്ച്, വളമിട്ട് സംരക്ഷിച്ചു. പി.ടി.എ പ്രസിഡന്റ് ടി.അനിൽ, എസ്.എം.സി ചെയർമാൻ അബി കുര്യൻ, ഹെഡ്മാസ്റ്റർ സുരേഷ് ടി.ഗോപാൽ എന്നിവർ ചേർന്ന് വിളവെടുപ്പ് നടത്തി.