kklm
തിരുമാറാടിയിൽ നടന്ന കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെയും സാക്ഷരതാമിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ ക്ലാസ് തിരുമാറാടി എടപ്ര ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ക്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസിൽ കേന്ദ്ര വിദ്യാഭ്യാസ ബോർഡ് ഓഫീസർ അർച്ചന സുധീർ പഞ്ചായത്ത് സെക്രട്ടറി പി ആർ മോഹൻ കുമാർ, ബ്ലോക്ക് സാക്ഷരതാ മിഷൻ കോഡിനേറ്റർ ജി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് കോർഡിനേറ്റർ അനിത എ കെ, ഹെൽത്ത് ഇൻസ്പെക്ടർ വി.സന്ധ്യ എന്നിവർ ക്ലാസുകൾ എടുത്തു സാക്ഷരത പ്രേരക് ഉഷ പ്രേംകുമാർ സംസാരിച്ചു.