തൃപ്പൂണിത്തുറ: പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിച്ച പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് എൻ. എം. ഫുഡ് വേൾഡ് ഹാളിൽ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.എം. രവി അദ്ധ്യക്ഷത വഹിച്ചു. മോർച്ച സംസ്ഥാന സെക്രട്ടറി സി.എൻ. മോഹനൻ, നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. പീതാംംബരൻ, കൗൺസിലർമാരായ സുപ്രഭ പീതാംബരൻ, ശോണിമ നവീൻ, പി.സി. വിനോജ്, നവീൻ ശിവൻ, വി.വി. അജയകുമാർ എന്നിവർ സംസാരിച്ചു.