തൃപ്പൂണിത്തുറ: വാദ്യകലാകാരൻമാർക്ക് കൈത്താങ്ങായി താമരക്കുളങ്ങര ധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ. ഉത്സവത്തിന് ഏതാനും കലാകാരൻമാരെ മാത്രമേ ഉപയോഗപ്പെടുത്തായുള്ളൂ. എന്നാൽ പതിവായി മേളത്തിന് എത്തുന്ന 60 പേർക്ക് 1000 രൂപ വീതം വീടുകളിലെത്തിച്ചാണ് ക്ഷേത്ര ഭാരവാഹികൾ മാതൃകയായത്. ക്ഷേത്രം ഭാരവാഹികളായ എസ്.ഹരി, വി. രാമസ്വാമി,കൃഷ്ണൻ താമരക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.