nia-court

കൊച്ചി: സ്വർണക്കടത്തു കേസിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പുതേടി പ്രതികളിൽ ചിലർ നൽകിയ അപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി നാളെ പരിഗണിക്കും. പ്രതികൾക്ക് വിചാരണവേളയിൽ കുറ്റപത്രത്തിന്റെ പകർപ്പ് നൽകിയാൽ മതിയെന്ന നിലപാടാണ് എൻ.ഐ.എ അന്വേഷണസംഘത്തിനുള്ളത്. കുറ്റപത്രം സമർപ്പിച്ചശേഷം കേസിലെ 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാനും ഇവരുടെ വിവരങ്ങളും മൊഴികളും പുറത്തുവരുന്നതു തടയാനും അനുമതിതേടി എൻ.ഐ.എ നൽകിയ അപേക്ഷ കോടതി അനുവദിച്ചിരുന്നു. ഇവരുടെ വിവരങ്ങളും മൊഴികളും പുറത്തുവരുന്നത് സാക്ഷികളുടെ ജീവനുതന്നെ ഭീഷണിയാണെന്ന വാദം അംഗീകരിച്ചാണ് അനുമതി നൽകിയത്. ഇൗ വിവരങ്ങൾ ഒഴിവാക്കി കുറ്റപത്രത്തിന്റെ പകർപ്പ് തയ്യാറാക്കാൻ രണ്ടാഴ്ച സമയവും കോടതി അനുവദിച്ചിരുന്നു.