കൊച്ചി : എറണാകുളത്തെ പപ്പടവട ഹോട്ടലിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ എടുത്തുകൊണ്ടുപോയ കേസിലെ 12 -ാം പ്രതി ചളിക്കവട്ടം സ്വദേശി അബി അഷറഫിനെ കോടതി രണ്ടു ദിവസത്തേക്ക് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് പ്രതികൾ ഹോട്ടലിൽ അതിക്രമിച്ചു കയറി കമ്പ്യൂട്ടർ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തുകൊണ്ടുപോയെന്നാണ് ആരോപണം. ഹർജിക്കാർ സ്വകാര്യ അന്യായം നൽകിയതിനെത്തുടർന്ന് കോടതി പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.