കൊച്ചി: കൊവിഡിനെ തുടർന്ന് നിറുത്തിയ ഇ കാറ്ററിംഗ് സർവീസ് തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ പുനഃരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനുമതി ലഭിച്ചതിനുശേഷം ഈ മാസം അവസാനം പുനഃരാരംഭിക്കുകയാണ് ലക്ഷ്യം. ഏതെല്ലാം സ്റ്റേഷനുകളിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമല്ല. റെയിൽവേ ചില സ്റ്റേഷനുകളുടെ പേര് മുന്നോട്ടുവയ്‌ക്കും. ഇ കാറ്ററിംഗ് സർവീസ് ആരംഭിക്കാൻ അനുമതി തേടി ഐ.ആർ.സി.ടി.സി റെയിൽവേക്ക് കത്തയച്ചിരുന്നു. തുടർന്നാണ് കർശന വ്യവസ്ഥകളോടെ സർവീസ് ആരംഭിക്കാൻ ഒരുക്കം തുടങ്ങിയത്.
പ്രധാന മാർഗനിർദ്ദേശങ്ങൾ
റസ്റ്റോറന്റിന്റെ അടുക്കള ദിവസവും കൃത്യമായ ഇടവേളകളിൽ അണുനശീകരിക്കണം
പാചകതൊഴിലാളികളം മറ്റ് ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം
കൃത്യമായ ഇടവേളകളിൽ തെൽമൽ സ്‌കാനറിലൂടെ ജീവനക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കണം.
99 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീര ഊഷ്മാവുള്ളവർ ജോലി ചെയ്യാൻ പാടില്ല
ജോലിക്കിടയിൽ ഈ പരിധി കടന്നാലും ഉടൻ നിറുത്തണം.
ജീവനക്കാർ മാസ്‌ക് ധരിക്കണം.
ഭക്ഷണം കൈമാറുമ്പോൾ യാത്രക്കാരെ സ്‌പർശിക്കരുത്