തൃപ്പൂണിത്തുറ: കേരള സർക്കാർ ബഡ്ജറ്റിൽ കഥാപ്രസംഗകലയെ അവഗണിച്ചതായി പുരോഗമന കഥാപ്രസംഗ കലാ സംഘം സംസ്ഥാന കമ്മിമറ്റി പ്രതിഷേധിച്ചു. ഇടത് ഭരണത്തിനായി അന്നും ഇന്നും താങ്ങായി പ്രവർത്തിക്കുന്ന കലയാണ്

കഥാപ്രസംഗം. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ തുടച്ചു നീക്കിയ കല. എന്നാൽ നാടകത്തെ മാത്രം പരിരക്ഷിക്കുന്ന തരത്തിലുള്ള കേരള ബഡ്ജറ്റ് തങ്ങൾക്ക് കൂടി അനുയോജ്യമാക്കി തീർക്കാൻ നടപടി വേണമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇടക്കൊച്ചി സലിം കുമാർ ആവശ്യപ്പെട്ടു.