മൂവാറ്റുപുഴ:ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേരള ശാസ്ത്രസാഹിത്യ പരിഷത് മൂവാറ്റുപുഴ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിത്താഴത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ശാസ്ത്രസാഹിത്യ പരിഷത് ജില്ല കമ്മറ്റിയംഗം ശ്രീ എം എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. കെ കെ ഭാസ്കരൻമാസ്റ്റർ, കെ. ആർ വിജയകുമാർ, സിന്ധുഉല്ലാസ് എന്നിവർ സംസാരിച്ചു.കെ കെ കുട്ടപ്പൻ,ജി പ്രേംകുമാർ എന്നിവർ നേതൃത്വം നല്കി.