കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ മാക്കീനിക്കര വാർഡിൽപ്പെട്ട ഊരക്കാടിൽ സ്വകാര്യവ്യക്തി നിർമിച്ചിട്ടുള്ള ഗോഡൗൺ, കെമിക്കൽ ഫാക്ടറി തുറക്കുന്നതിനാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. കെട്ടിടനിർമാണം ആരംഭിച്ചപ്പോൾ ഗോഡൗണിനാണെന്നാണ് കെട്ടിട ഉടമ പറഞ്ഞത്. എന്നാൽ കഴിഞ്ഞദിവസം കെട്ടിടത്തിനരികിലായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് അതോടൊപ്പം കെട്ടിടത്തിലേക്ക് ഒട്ടേറെ യന്ത്റസാമഗ്രികളും എത്തിച്ചതായി നാട്ടുകാർ പരാതിയിൽ ചൂണ്ടിക്കാട്ടി