കിഴക്കമ്പലം: പെരിങ്ങാല തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനെ കാരുണ്യസ്പർശം പള്ളിക്കര ചാരിറ്റി പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിൽ ആദരിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലേയും കിടപ്പിലായ രോഗികളെ പരിചരിക്കുവാനും, സാന്ത്വനിപ്പിക്കുവാനും മുൻപന്തിയിൽ നിൽക്കുന്ന തണൽ പാലിയേറ്റിവ് കെയർ പെരിങ്ങാല യൂണിറ്റിന് നേതൃത്വം നൽകുന്ന കെ.കെ. മുഹമ്മദിനെയാണ് കാരുണ്യസ്പർശം പള്ളിക്കര ചാരിറ്റി പ്ലാറ്റ്ഫോമിന് വേണ്ടി കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ ആദരിച്ചത്. സീനിയർ പൊലിസ് ഓഫീസർ അബ്ദുൽ മനാഫ്, ആർ.അജിത്, സക്കരിയ പള്ളിക്കര, അർഷദ് ബിൻ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.