വൈപ്പിൻ: രാജഗിരി കോളേജിന്റെ സേവനവിഭാഗമായ രാജഗിരി ഔട്ട്റീച്ച് ചൈൽഡ് സ്‌പോസർഷിപ് പദ്ധതിയിലെ എടവനക്കാട് ,നായരമ്പലം ,ഞാറക്കൽ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഇൻഡോ സ്വിസ് സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി സ്വിറ്റ് സർലണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ കിൻഡർ ഫോർ കിൻഡർ കലാസാംസ്‌കാരിക പരിപാടികളും പാചക മേളകളും നടത്തി സമാഹരിച്ച തുകയാണ് രാജഗിരി ഔട്ട്റീച്ച് വഴി 60 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പായി നൽകിയത്. മഞ്ജുരാജേഷ്, എൻ.കെ.ബിന്ദു, ബിന ജഗദീശൻ, ഷിബി രാജേന്ദ്രൻ, രാജഗിരി ഔട്ട് റീച്ച് കോ. ഓഡിനേറ്റർ കെ.യു.രഞ്ജിത്ത് എിവർ പ്രസംഗിച്ചു.