നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് ത്രിതല തിരഞ്ഞെടുപ്പിൽ വിജയികളായവർക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫൻ മുഖ്യാതിഥിയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, പഞ്ചായത്തംഗങ്ങളായ ജിഷശ്യാം, പി.പി. ജോയ്, ശാന്താ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.പി. ആന്റണി സ്വാഗതവും ട്രഷറർ കെ.വി. ജയരാജൻ,വനിതാ വിംഗ് പ്രസിഡന്റ് ശാന്താ അപ്പു, സെക്രട്ടറി ഷബാന രാജേഷ് എന്നിവർ സംസാരിച്ചു.