കൊച്ചി: കേരളത്തിൽ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി ആം ആദ്‌മി പാർട്ടി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 8289956913, 8547325355 എന്നീ നമ്പറുകളിൽ മിസ്ഡ് കോൾ നൽകിയോ പാർട്ടി ഭാരവാഹികൾക്ക് അപേക്ഷഫോറം പൂരിപ്പിച്ചു നൽകിയോ അംഗത്വമെടുക്കാം. ഓൺലൈനായും അപേക്ഷിക്കാം. സംസ്ഥാന കോ-ഓഡിനേറ്റർ പി.സി.സിറിയക്, റോസ് ചിറമേൽ, സണ്ണി മത്തായി, ഫോജി ജോൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.