കോതമംഗലം: കൊവിഡ് വാക്സിനേഷന്റെ താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. താലൂക്കിലെ സർക്കാർ, സ്വകാര്യ മേഘലകളിലെ ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അനൂപ് തുളസി, ഡോ: രോഹിണി, പഞ്ചായത്ത് മെമ്പർമാരായ ഇ.സി.റോയി, കെ.എ. സിബി, സനൂപ് എൽദോസ്, ജോഷി പൊട്ടക്കൻ, തുടങ്ങിയവർ പ്രസംഗിച്ചു.ഡോക്ടർ അനൂപ് തുളസി ആദ്യ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു.